തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് 23ന് അർദ്ധരാത്രി പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം 24 25 തീയതികളിൽ നടക്കും. പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി 24,701 പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഇതിൽ കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിൽ നിന്നാണ്. 9882 പേരാണ് മലപ്പുറത്തെ അപേക്ഷകരുടെ എണ്ണം. ഇതിൽ 9742 പേർ ഇതുവരെ അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവരാണ്. അലോട്ട്മെന്റിനായി അപേക്ഷിച്ച 24,701 അപേക്ഷകരിൽ 23,856 പേർ മുൻപ് അപേക്ഷ നൽകിയിട്ടും സീറ്റ് ലഭിക്കാത്തവരാണ്.
അപേക്ഷകരുടെ എണ്ണം ജില്ല അടിസ്ഥാനത്തിൽ താഴെ നൽകുന്നു.
🌐തിരുവനന്തപുരം 278
🌐കൊല്ലം 560
🌐പത്തനംതിട്ട 76
🌐ആലപ്പുഴ 758
🌐കോട്ടയം 320
🌐ഇടുക്കി 239
🌐എറണാകുളം 545
🌐തൃശൂർ 1331
🌐പാലക്കാട് 3957
🌐മലപ്പുറം 9882
🌐കോഴിക്കോട് 3291
🌐വയനാട് 339
🌐കണ്ണൂർ 1653
🌐കാസർകോട് 1472