തേഞ്ഞിപ്പലം:2023-2024 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിനെ തുടര്‍ന്നുള്ള ഒഴിവുകള്‍ നികത്തുന്നതിന് ഗവ./എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്ക് രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ ഉണ്ടായിരിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ/സര്‍വകലാശാല സെന്ററുകളിലെ സ്വാശ്രയ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി അതത് കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് നല്‍കുന്നതായിരിക്കും. റാങ്ക് ലിസ്റ്റില്‍ നിന്ന് കോളേജുകള്‍ മെറിറ്റനുസരിച്ച് നേരിട്ട് പ്രവേശനം നല്‍കുന്നതാണ്. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
തിരുത്താനും ( ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, പേര്, രജിസ്റ്റര്‍ നമ്പര്‍, ജനന തിയതി എന്നിവ ഒഴികെ ) പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും സൗകര്യം ഉണ്ടായിരിക്കും. ഫസ്റ്റ് ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍, ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായി ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്ത് പ്രവേശനം നേടിയവര്‍ എന്നിവരൊഴികെ എല്ലാവര്‍ക്കും എഡിറ്റിങ് സൗകര്യം ലഭ്യമായിരിക്കും. വിശദ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.