editorial@schoolvartha.com | markeiting@schoolvartha.com

കേരള ആർക്കിടെക്ചർ റാങ്കിങ്: NATA സ്കോറും മാർക്കും സമർപ്പിക്കാൻ അവസരം

Jul 20, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:മൂന്നാംഘട്ട NATA സ്‌കോർ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ, 2023 ലെ കേരള ആർക്കിടെക്ചർ റാങ്കിന് പരിഗണിക്കുന്നതിനായി NATA എഴുതി യോഗ്യത നേടിയവർക്ക് NATA സ്‌കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും സമർപ്പിക്കാനും നിലവിൽ NATA സ്‌കോറും മാർക്കും സമർപ്പിച്ചവർക്ക് അവയിലെ അപാകതകൾ പരിഹരിക്കുന്നതിനും അവസരം. ജൂലൈ 22 വൈകുന്നേരം 3 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in വെബ്‌സൈറ്റിൽ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300.

Follow us on

Related News