തിരുവനന്തപുരം:കൈമനം വനിതാ പോളിടെക്‌നിക് കോളജിന്റെ കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിൽ 2023-24 വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ വഴിയുള്ള അപേക്ഷ ജൂലൈ 31 നകം നൽകണം. കരട് റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 8 ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഓഗസ്റ്റ് 14 മുതൽ കൈമനം പോളിടെക്‌നിക് കോളജിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഓഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് കോളജിൽ എത്തി രജിസ്റ്റർ ചെയ്യണം. 11 മണി വരെ രജിസ്റ്റർ ചെയ്യുന്നവരെ ഉൾപ്പെടുത്തി റാങ്ക് അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകണം. ഒഴിവുകളുടെ വിവരം http://polyadmission.org/gifd എന്ന വെബ്‌സൈറ്റിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്കിൽ ലഭ്യമാണ്.
മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി കോഴ്സ് പ്രവേശനം: അപേക്ഷ 5വരെ
തിരുവനന്തപുരം:കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന...








