പ്രധാന വാർത്തകൾ
സ്കൂൾ അധ്യയന ദിവസം 220 എന്നത് കെഇആർ ചട്ടവും ഹൈക്കോടതിയുടെ തീരുമാനവും: മന്ത്രി വി.ശിവൻകുട്ടിഗവ. ഐടിഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതല്‍ഈ വർഷം 220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടിപുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻഅമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരുംനാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ3 ജില്ലകളിൽ നാളെ പ്രാദേശിക അവധിരക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ “വിദ്യാ വാഹൻ” ആപ്സ്കൂൾ പ്രവേശനോത്സവം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ പാടില്ലപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പ്രവേശനോത്സവ നടപടികൾ പൂർത്തിയായി

സിമെറ്റിൽ പ്രിൻസിപ്പൽ തസ്തികകളിൽ നിയമനം: അപേക്ഷ 31വരെ

Jul 20, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിങ് കോളജുകളായ ഉദുമ, മലമ്പുഴ, (കണ്ണൂർ, ആലപ്പുഴ (പുതുതായി ആരംഭിക്കാൻ സാധ്യതയുള്ളവ) എന്നിവിടങ്ങളിലെ പ്രിൻസിപ്പാൾ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വഴിയോ, കരാർ നിയമനത്തിനോ അപേക്ഷ ക്ഷണിച്ചു. എം.എസ്.സി നഴ്‌സിംഗിന് ശേഷം 15 വർഷത്തെ പ്രവർത്തിപരിചയം വേണം. ഇതിൽ 12 വർഷത്തെ അധ്യാപന പരിചയത്തിൽ കുറഞ്ഞത് 10 വർഷം കോളീജിയേറ്റ് പ്രോഗ്രാമിൽ പഠിപ്പിച്ചുള്ള പരിചയം. എം.ഫിൽ (നഴ്‌സിംഗ്), പി.എച്ച്.ഡി (നഴ്‌സിംഗ്)/ പബ്ലിക്കേഷൻ അഭികാമ്യം. നഴ്‌സിംഗ് കോളജുകളിൽ നിന്ന് വിരമിച്ച അധ്യാപകർക്കും അപേക്ഷിക്കാം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം ജൂലൈ 31 നകം അയച്ചുതരണം. വിരമിച്ച അധ്യാപകർക്ക് 64 വയസ് വരെയും മറ്റുള്ളവർക്ക് 60 വയസ് വരെയുമാണ് പ്രായപരിധി. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./ എസ്.ടി വിഭാഗത്തിന് 250 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (http://simet.in) SB Collect മുഖേന അടയ്ക്കാം.

ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലല്ലാത്ത അപേക്ഷകർ http://simet.in നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, മാർക്ക് ലിസ്റ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ജൂലൈ 31 നകം അയയ്ക്കണം. കരാർ നിയമനങ്ങൾക്ക് 64,140 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾ http://simet.in എന്ന വെബ്സൈറ്റിലും, 0471-2302400 നമ്പറിലും ലഭ്യമാണ്.

Follow us on

Related News