പ്രധാന വാർത്തകൾ
പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം: എല്ലാവർക്കും സീറ്റുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടിസംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതൽ: പ്രവേശനം ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പുറത്ത്ലോക ലഹരിവിരുദ്ധ ദിനം: 26ന് സ്കൂളുകളിൽ ലഹരി വിരുദ്ധ പാർലമെന്റ്പ്ലസ് വൺ പ്രവേശന പ്രതിസന്ധി: 25ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ചപ്ലസ് വൺ സീറ്റ് ക്ഷാമം: നാളെ മുതൽ എസ്എഫ്ഐ സമരത്തിന്കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ: അപേക്ഷ 29വരെസ്കോൾ- കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനം; തീയതി നീട്ടിപിജി പ്രവേശനം അപേക്ഷ 28 വരെ, പരീക്ഷാ കേന്ദ്രത്തിൽ മാറ്റം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾബിഎ അഫ്‌സൽ – ഉൽ – ഉലമ ട്രയൽ റാങ്ക് ലിസ്റ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾകണ്ണൂർ സർവകലാശാല യുജി പ്രവേശനം, ബിഎഡ് പ്രവേശനം, പ്രവേശന പരീക്ഷ

CUET-UG 2023: രാജ്യത്തെ സർവകലാശാലകളിൽ ബിരുദ പ്രവേശന നടപടികൾ തുടങ്ങി

Jul 19, 2023 at 2:00 pm

Follow us on

തിരുവനന്തപുരം: രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. CUET-UG പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിദ്യാർത്ഥികൾ https://cuet.samarth.ac.in വെബ്സൈറ്റ് വഴി സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ നിശ്ചിത സമയ പരിധിക്കുള്ളിൽ ചട്ടങ്ങൾ പാലിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും പ്രവേശന നടപടികളുടെ സംശയങ്ങൾക്കും അതത് സ്ഥാപനങ്ങളുടെ ഇ-മെയിലിലും ഫോൺ
നമ്പറുകളിലും ബന്ധപ്പെടാം. ടെസ്റ്റ് സ്കോർ അടിസ്ഥാനത്തിൽ അതത് സ്ഥാപനങ്ങൾ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് കൗൺസലിങ് നടത്തി അഡ്മിഷൻ നൽകുക. രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ അടക്കമുള്ളവയുടെ വിവരങ്ങളും കോഴ്സ് വിവരങ്ങളും https://cuet.samarth.ac.in വഴി ലഭിക്കും. രജിസ്ട്രേഷനുള്ള നിർദേശങ്ങളും തീയതി അടക്കമുള്ള വിശദവിവരങ്ങളും അതത് യൂണിവേഴ്സിറ്റികളുടെയും സ്ഥാപനങ്ങളുടെയും അഡ്മിഷൻ പോർട്ടലിൽ ലഭിക്കും.

സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള

സിയുഇടി യുജി സ്കോറിന്റെ അടിസ്ഥാനത്തിൽ കാസർകോട്ടെ സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരളയിൽ ബിരുദ പ്രവേശന നടപടികൾ ആരംഭിച്ചു. ഇവിടെ പ്രവേശനം നേടാനുള്ള വിദ്യാർത്ഥികൾ https://cukerala.cuet.samarth.edu.in വഴി ജൂലൈ 24വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക്
admissions@cukerala.ac.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാം.

കോഴ്സുകൾ
🌐 സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരളയിൽ ബി.എ ഇന്റർനാഷനൽ റിലേഷൻസിൽ പ്രവേശനമുണ്ട്. പ്ലസ്ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കിൽകുറയാതെ (എസ്.സി/എസ്.ടിക്കാർക്ക് 45ശതമാനം മതി) വിജയിച്ചിരിക്കണം. 1.7.2023ൽ 17 വയസ്സ് തികയണം. ഇന്റഗ്രേറ്റഡ് ബിഎ, ബിഎഡ്, ബി.എസ്.സി, ബിഎഡ്, ബികോം ബി.എഡ് കോഴ്സുകളിൽ NCET 2023 സ്കോർ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.

സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് തമിഴ്നാട്
🌐തിരുവാരൂരിലുള്ള സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് തമിഴ്നാടിൽ ഇന്റഗ്രേറ്റഡ് പി.ജി/ബിരുദ പ്രവേശനത്തിന് ജൂലൈ 23വരെ അപേക്ഷിക്കാം.
https://cutncuet.samarth.edu.in വഴി ഓൺലൈനായി അപേക്ഷകൾ നൽകണം. രജിസ്ട്രേഷൻ ഫീസില്ല. വിശദ വിവരങ്ങൾ http://cutn.ac.inൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ
admissions@cutn.ac.in എന്ന ഇമെയിൽ വഴിയും ലഭിക്കും. ഫോൺ:9442488406.

സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കർണാടക
🌐 CUET-UG സ്കോർ കാർഡ് പരിഗണിച്ചുള്ള ബിരുദ പ്രവേശന നടപടികൾ സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കർണാടകയിൽ തുടങ്ങി. രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് 100 രൂപ മതി. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://cukcuet.samarth.edu.in സന്ദർശിക്കുക.
കോഴ്സുകൾ
🌐ബി.എസ്.സി/ബി.എ/ബി.ബി.എ/ബി.
ടെക് പ്രവേശനത്തിന് അപേക്ഷിക്കാം. ഓൺലൈനായി ജൂലൈ 26വരെ അപേക്ഷിക്കാം. ബി.ടെക്-ഇ.സി/ഇല
ക്ട്രിക്കൽ എൻജിനീയറിങ് കോഴ്സുകളിൽ ജെ.ഇ.ഇ മെയിൻ 2023 റാങ്കുകാർക്കും രജിസ്റ്റർ ചെയ്യാം.

പോണ്ടിച്ചേരി സർവകലാശാലയുടെ
🌐ഈ അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് പോണ്ടിച്ചേരി സർവകലാശാലയിൽ രജിസ്‌ട്രേഷൻ തുടങ്ങി. ഓൺലൈനായി ജൂലൈ 27വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷ ഫീസ് 250രൂപയാണ്. അഡീഷനൽ കോഴ്സിന് 100 രൂപ അധികം നൽകണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് യഥാക്രമം 150, 50 രൂപ മതി. ഭിന്നശേഷിക്കാർക്കും ട്രാൻസ്ജൻഡറിനും ഫീസില്ല. അപേക്ഷാസമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും http://pondiuni.edu.in/
സന്ദർശിക്കുക.

Follow us on

Related News