തിരുവനന്തപുരം: വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവസരം. ഉദ്യോഗാർഥികൾക്ക് ജൂലൈ 27മുതൽ അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 17 ആണ് അവസാന തീയതി. https://agnipathvayu.cdac.in വഴി വിശദവിവരങ്ങൾ അറിയാം.
യോഗ്യത
🌐50 ശതമാനം മാർക്കോടെ 12-ാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിക്കണം.(മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻമെന്റേഷൻ ടെക്നോളജി / ഐടി), അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷനൽ കോഴ്സ് വിജയം. ഇവയിലേതു പഠിച്ചവർക്കും ഇംഗ്ലിഷിന് 50 ശതമാനം മാർക്ക് വേണം. സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്കു സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിങ്ങിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.
പ്രായപരിധി
🌐2003 ജൂൺ 27നും 2006 ഡിസംബർ 27നും ഇടയിൽ ജനിച്ചവരാകണം. പ്രായപരിധി 21 വയസ്സ്.
ശാരീരികയോഗ്യത
🌐ഉയരം (പുരുഷന്മാർക്ക്) കുറഞ്ഞതു 152.5 സെ.മീ.അനിവാര്യം. സ്ത്രീകൾക്ക് 152 സെ.മീ വേണം. പുരുഷൻമാർക്ക് നെഞ്ചളവ് 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. കാഴ്ചശക്തി വിവരങ്ങൾ വിജ്ഞാപനത്തിൽ ഉണ്ട്.
ശാരീരികക്ഷമത
🌐പുരുഷൻമാർ: 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. നിശ്ചിത സമയത്തിനകം 10 പുഷ അപ് ചെയ്യണം, 10 സിറ്റപ്പ്, 20 സ്ക്വാട്സ് എന്നിവ ചെയ്യണം.
🌐സ്ത്രീകൾ 8 മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം.നിശ്ചിത സമയത്തിനകം 10 സിറ്റപ്, 15 സ്ക്വാട്സ്.
അപേക്ഷയും തിരഞ്ഞെടുപ്പും
🌐 അപേക്ഷ ഫീസ്250 രൂപയാണ്. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഒക്ടോബർ 13 മുതൽ ഓൺലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന,
വൈദ്യപരിശോധന എന്നിവ അനിവാര്യം.