പ്രധാന വാർത്തകൾ
സ്കൂൾ അധ്യയന ദിവസം 220 എന്നത് കെഇആർ ചട്ടവും ഹൈക്കോടതിയുടെ തീരുമാനവും: മന്ത്രി വി.ശിവൻകുട്ടിഗവ. ഐടിഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതല്‍ഈ വർഷം 220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടിപുതിയ കാലത്തേയും ലോകത്തേയും നേരിടാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻഅമിതമായി ഫീസ് ഈടാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾക്കായി പൊതുനയം വരുംനാളെ ഒന്നാം ക്ലാസിൽ എത്തുന്നത് 2.45 ലക്ഷം വിദ്യാർത്ഥികൾ3 ജില്ലകളിൽ നാളെ പ്രാദേശിക അവധിരക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പിന്റെ “വിദ്യാ വാഹൻ” ആപ്സ്കൂൾ പ്രവേശനോത്സവം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ പാടില്ലപുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: പ്രവേശനോത്സവ നടപടികൾ പൂർത്തിയായി

മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ്; താത്കാലിക നിയമനം

Jul 19, 2023 at 4:00 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസിൽ മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് വൈസ് ചാൻസലറുടെ ചേമ്പറിൽ നാളെ(ജൂലൈ 21) ഉച്ചകഴിഞ്ഞ് 3.30ന് വാക്ക്-ഇൻ ഇൻറർവ്യു നടത്തുന്നു. പൊതു വിഭാഗത്തിലെ ഒരൊഴിവിലേക്കാണ് നിയമനം. പ്രായം 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 20000 രൂപ. ബി.എസ്.സി എം.എൽ.ടി ബിരുദവും പ്രവൃത്തി പരിചയവും ആണ് അടിസ്ഥാന യോഗ്യത.താല്പര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, അധിക യോഗ്യത എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെയും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിൻറെയും അസ്സലും പകർപ്പുകളും സഹിതം നാളെ(ജൂലൈ 21) ഉച്ചഴിഞ്ഞ് 2.30ന് സർവകലാശാലാ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിലെ എഡി.എ 5 സെക്ഷനിൽ ഹാജരാകണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

Follow us on

Related News