പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

എംജി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ അധ്യാപക നിയമനങ്ങൾ

Jul 19, 2023 at 4:00 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷ്യൽ ടീച്ചർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനത്തിന് വൈസ് ചാൻസലറുടെ ചേമ്പറിൽ ജൂലൈ 21ന് രാവിലെ 10.30ന് വാക്ക്-ഇൻ ഇൻറർവ്യു നടത്തും. 1050 രൂപ ദിവസവേതന വ്യവസ്ഥയിൽ മുസ്ലിം, എൽ.സി/എ.ഐ എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവുകളിലേക്കാണ് നിയമനം. പ്രായം 2023 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. പട്ടിക ജാതി, പട്ടിക വർഗ, പിന്നോക്ക വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവു ലഭിക്കും.
സ്‌പെഷ്യൽ എജ്യുക്കേഷൻ(ഇൻറലക്ച്വൽ ഡിസബിലിറ്റി) യിൽ ബി.എഡ് ബിരുദവും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികൾക്ക് രണ്ടു വർഷത്തിൽ കുറയാതെ ക്ലാസെടുത്ത പരിചയവുമാണ് അടിസ്ഥാന യോഗ്യത.


താല്പര്യമുള്ളവർ വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി, അധിക യോഗ്യത എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെയും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിൻറെയും അസ്സലും പകർപ്പുകളും സഹിതം നാളെ(ജൂലൈ 21ന്) രാവിലെ 10ന് സർവകലാശാലാ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിലെ എഡി.എ 5 സെക്ഷനിൽ ഹാജരാകണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

താത്കാലിക അധ്യാപക നിയമനം; അഭിമുഖം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോങ് ലേണിങ് ആൻറ് എക്‌സ്റ്റെൻഷനിൽ ഗസ്റ്റ്/കരാർ ഫാക്കൽറ്റി നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യു നാളെ(ജൂലൈ 21) ഉച്ചയ്ക്ക് 2.30ന് വകുപ്പ് ഓഫീസിൽ നടക്കും. 2023-2024 അക്കാദമിക വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. വർഷാന്ത്യ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സേവനം രണ്ടു വർഷം ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. എസ്.സി വിഭാഗത്തിൽ ഒന്നും ഒ.സി വിഭാഗത്തിൽ രണ്ടും ഒഴിവുകളിലേക്കാണ് നിയമനം. യു.ജി.സി ചട്ടങ്ങൾപ്രകാരം യോഗ്യതയുള്ളവർക്കാണ് അവസരം. കോളജുകളിൽ നിന്നും സർവകലാശാലകളിൽനിന്നും വിരമിച്ചവരെയും പരിഗണിക്കും.

പ്രായം 2023 ജനുവരി ഒന്നിന് 70 വയസിൽ കവിയരുത്. യു.ജി.സി യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43750 രൂപയാണ് പ്രതിഫലം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഈ വിഭാഗത്തിലുള്ളവർക്ക് പ്രതിദിനം 1600 രൂപയും പ്രതിമാസം പരമാവധി 40000 രൂപയുമായിരിക്കും പ്രതിഫലം. താൽപര്യമുള്ളവർ അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, നോൺ ക്രീമിലെയർ, അധിക യോഗ്യത എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം അഭിമുഖ സമയത്തിന് ഒരു മണിക്കൂർ മുൻപ് തന്നെ എത്തിച്ചേരണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

Follow us on

Related News