SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
മലപ്പുറം: യൂറോപ്യൻ യൂണിയന്റെ 60 കോടി രൂപ മതിപ്പുള്ള ‘മേരി ക്യൂറി’ ഫെലോഷിപ്പ് നേടി കുറ്റിപ്പുറം സ്വദേശി. കുറ്റിപ്പുറം മൂത്തേടത്ത് വടക്കേതിൽ പത്മദാസിന്റെയും പ്രമീളയുടെയും മകൾ ഐശ്വര്യ(25)യാണ് ഈ നേട്ടം കൈവരിച്ചത്. 3 ഭൂഖണ്ഡങ്ങളിലായി 7 രാജ്യങ്ങളിൽ സോയിൽ ഡയനാമിക്സസിൽ ഗവേഷണം (പിഎച്ച്ഡി) നടത്താനാണ് അവസരം. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ജിയോ ടെക്നിക്കൽ എൻജിനീയറിങിൽ എംടെക് നേടിയ ശേഷമാണ് ഐശ്വര്യ മേരി ക്യൂറി പിഎച്ച്ഡിക്ക് അർഹയായത്. പിഎച്ച്ഡിയുടെ ഭാഗമായി ഐശ്വര്യ ഉടൻ യുഎസിലേക്ക് പോകും. യുഎസ്, തായ്വാൻ, ഓസ്ട്രിയ, ജപ്പാൻ, സ്വിറ്റ്സർലാൻഡ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലായാണ് ഗവേഷണം പൂർത്തിയാക്കുക. ആകെ നാലര വർഷമാണ് കാലാവധി. 6.6 മില്യൺ യൂറോ ആണ് ഫെലോഷിപ്പിന്റെ മൂല്യം.
ഐശ്വര്യയുടെ ശമ്പളത്തിനു പുറമേ സെൻസറുകൾ അടക്കമുള്ള ഗവേഷണ ഉപകരണങ്ങൾക്കുള്ള വിലയും വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ ചിലവുകൾക്കുമായാണ് 60 കോടിയോളം രൂപ ഗ്രാന്റ് മണിയായി അനുവദിക്കുന്നത്. സൂറിച്ചിലെ ETH സർവകലാശാലയിലെയും ഇസ്രായേലിലെ Ben Gurion യൂണിവേഴ്സിറ്റിയിലെയും പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർമാർ വഴിയാണ്
ഐശ്വര്യ സോയിൽ ഡയനാമിക്സിൽ ഗവേഷണം നടത്തുക. തിരൂർ ഫാത്തിമ മാതാ സ്കൂളിലും എടപ്പാൾ ഐഎച്ച്ആർഡിയിലുമാണ്
സ്കൂൾ പഠനം പൂർത്തിയാക്കിയത്.