SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
തിരുവനന്തപുരം: ഇന്ന് പ്രസിദ്ധീകരിച്ച പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നത് 22,202 വിദ്യാർത്ഥികൾ. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ അനുവദിച്ചത് 45394 സീറ്റുകളാണ്. ഈ സീറ്റുകളിലേക്കായി ലഭിച്ച അപേക്ഷകളുടെ എണ്ണം 68739 ആയിരുന്നു. ഈ അപേക്ഷകളിൽ 67596 അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുകയുണ്ടായി. എന്നാൽ നേരത്തെ പറഞ്ഞ 45394 സീറ്റുകളിൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് ഒന്നാം സപ്ലിമെമെന്ററി അലോട്മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്നത്.
ബാക്കിയുള്ള 22,202 വിദ്യാർത്ഥികൾ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ശേഷവും പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുകയാണ്.
സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടുകളിൽ പ്രവേശനം നേടിയ 194 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 949 അപേക്ഷകളും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല. അതായത് മുഖ്യ ഘട്ടത്തിലെ 3 അലോട്ട്മെന്റ്കൾക്ക് ശേഷം ഇന്ന് വന്ന സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം കിട്ടാതെ പുറത്തു നിൽക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം 22202 ആണ്. സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച ഒരു മാസം പിന്നിടുന്ന സാഹചര്യത്തിൽ ഏറെ ആശങ്കയിലാണ് ഈ വിദ്യാർത്ഥികൾ.