SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
കോട്ടയം:എം ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിൽ ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നേടിയവരുടെ 2023-24 അക്കാദമിക് വർഷത്തെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ ജൂലൈ 19ന് ആരംഭിക്കും.
ബി.എഡ് പ്രവേശനത്തിൻറെ മൂന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. മൂന്നാം അലോട്‌മെൻറ് ലഭിച്ചവരും ഒന്നും രണ്ടും അലോട്ട്‌മെൻറുകളിൽ താത്കാലിക പ്രവേശമെടുത്തിട്ടുള്ളവരും ജൂലൈ 15ന് വൈകുന്നേരം നാലിനു മുൻപ് കോളജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.
നിശ്ചിത സമയപരിധിക്കു മുൻപ് പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെൻറ് റദ്ദാകും. പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളിൽപെട്ടവർക്ക് ഒന്നാം പ്രത്യേക അലോട്‌മെൻറ് വരെ താത്കാലിക പ്രവേശനത്തിൽ തുടരാം. കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയിലെ മൂന്നാം അലോട്ട്‌മെൻറും പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻറ് ലഭിച്ചവർ ജൂലൈ 14ന് മുൻപ് പ്രവേശനം നേടണം.
പി.ജി ക്ലാസുകൾ നാളെ തുടങ്ങും
മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ 2023-24 അക്കാദമിക് വർഷത്തെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ നാളെ (ജൂലൈ 13 വ്യാഴം) ആരംഭിക്കും.