SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N
തേഞ്ഞിപ്പലം:പാട്ടും പറച്ചിലുമായി കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കം. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയും ഗായകന്‍ അതുലും ചേര്‍ന്ന് സര്‍വകലാശാലാ കാമ്പസില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്തതകളെ പരസ്പരം ശത്രുക്കളാക്കി മാറ്റുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. അപരനില്ലാതെ നാം ഇല്ല, നമ്മുടെ സ്വത്വം ഇല്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഞാനും എന്റെ മൊബൈല്‍ഫോണും എന്ന നിലയിലേക്ക് നാം ചുരുങ്ങുന്നതാണ് ഇന്നത്തെ അവസ്ഥ.
കലയില്ലെങ്കില്‍ കലാപമുണ്ടാകുമെന്ന് തിരിച്ചറിയണമെന്നും രാമനുണ്ണി പറഞ്ഞു. കൂട്ടുകാരെക്കൊണ്ട് കൈയടിപ്പിച്ച് താളമിട്ട് പാട്ടുപാടി അതുല്‍ നറുകര കലോത്സവത്തിന് ഈണം പകര്‍ന്നു. ചടങ്ങില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടി. സ്നേഹ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, സെനറ്റംഗങ്ങളായ വി.എസ്. നിഖില്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഷിബി, വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, യൂണിയന്‍ ഭാരവാഹികളായ വി.എം. ശ്രുതി, ടി.എ. മുഹമ്മദ് അഷ്റഫ്, ഡി.എസ്.യു. ചെയര്‍മാന്‍ എം.ബി. സ്നേഹില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റേജിതര മത്സരങ്ങള്‍ വ്യാഴാഴ്ചയും തുടരും. 13 മുതല്‍ 16 വരെയാണ് സ്റ്റേജ് മത്സരങ്ങള്‍.