പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച മുതൽ: മുഖ്യഘട്ട പ്രവേശനം നാളെ അവസാനിക്കും

Jul 3, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾക്ക് ബുധനാഴ്ച (ജൂലൈ 5) തുടക്കമാകും. പ്ലസ് വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ അവസാനിക്കും. മറ്റന്നാൾ ക്ലാസുകൾ ആരംഭിക്കും. ഇതിനു മുന്നോടിയായി മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് നടപടികൾ വിലയിരുത്തി. ഹയര്‍ സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡ‌യറക്‌ടര്‍മാര്‍, വിഎച്ച്എസ്ഇ അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേർത്തത്. പ്ലസ് വൺ അഡ്മിഷന്റെ മുഖ്യഘട്ടത്തിലെ മൂന്ന് അലോട്മെന്റുകളും പൂർത്തിയാക്കി. സപ്ലിമെന്ററി അലോട്മെന്റും സ്കൂൾ-കോമ്പിനേഷൻ മാറ്റങ്ങളും തുടർന്നുണ്ടാവുമെങ്കിലും ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ഇപ്പോൾ ലഭിച്ച അഡ്മിഷനിൽ തുടർന്ന് പഠിക്കുന്നവരാകുമെന്നതിനാൽ ക്ലാസ് തുടങ്ങുന്നതിന് ബുദ്ധിമുട്ടില്ലെന്ന് യോഗം വിലയിരുത്തി.

\"\"

46 വിഷയ കോമ്പിനേഷനുകളിലായി 57 വിഷയങ്ങളാണ് ഹയർ സെക്കന്ററിയിൽ പഠിക്കുന്നതിന് അവസരമുള്ളത്. എന്‍ എസ്ക്യൂഎഫ് (NSQF) പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയില്‍ പുതിയ കോഴ്സുകള്‍ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്താം ക്ലാസ് വരെ എല്ലാ വിദ്യാർത്ഥികളും ഒരേ വിഷയങ്ങൾ പഠിച്ച് വരുന്നതിൽ നിന്ന് വ്യത്യസ്തമാണ് ഹയർസെക്കന്ററിയിലെയും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററിയിലെയും പഠനം.

\"\"

മുൻകൂട്ടി തീരുമാനിച്ച പ്രകാരം ക്ലാസ് തുടങ്ങാനാവുന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ററി- വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ക്ലാസുകളില്‍ കൂടുതല്‍ അധ്യയന ദിവസങ്ങള്‍ ഇതുമൂലം ലഭിക്കും. യോഗത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണിജോര്‍ജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് ഐഎഎസ്, അക്കാദമിക് ജോയിന്‍റ് ഡയറക്ടര്‍ സുരേഷ് കുമാര്‍, വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടര്‍ സിന്ധു തുടങ്ങിയവരും പങ്കെടുത്തു.

\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...