SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കാളജുകളിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് പ്രവേശനത്തിന് അവസരം. തിരുവനന്ത പുരം, മാവേലിക്കര, തൃശ്ശൂർകോളേജുകളിൽ 2023-2024 അധ്യയന വർഷത്തെ ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 26 മുതൽ ജൂലൈ 07 വരെ നൽകാം. http://admissions.dtekerala.gov.in, http://dtekerala.gov.in എന്നീ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം.
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും പ്രസ്തുത വെബ് സൈറ്റിൽ നിന്നും ലഭിക്കും. പൊതു വിഭാഗത്തിലെ അപേക്ഷകൾക്ക് 600 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 300 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി (internet banking/UPI Payments/Credit or Debit Card) അപേക്ഷയോടൊപ്പം അടയ്ക്കാം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2561313.