SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് നാളെ (ജൂൺ 19ന്) പ്രസിദ്ധീകരിക്കും. മന്ത്രി ആർ.ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. നാളെ വൈകിട്ട് 3ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക. 2023-24 അധ്യയന വർഷത്തെ സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷ 2023 മെയ് 17 നാണ് നടന്നത്.
മൂല്യനിർണ്ണയത്തിന് ശേഷം പ്രവേശന പരീക്ഷയുടെ സ്‍കോർ 2023 മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള എഞ്ചിനീയിറിങ് റാങ്ക് ലിസ്റ്റാണ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തുക.