SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ്19ന് രാവിലെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ട അലോട്ട്മെന്റിനൊപ്പമാണ് സ്പോർട്സ് ക്വാട്ട അലോട്ട്മെന്റും പ്രസിദ്ധീകരിക്കുക. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ
http://admission.dge.kerala.gov.in വഴി ലഭ്യമാകും. അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ ജൂൺ 20 മുതൽ ജൂൺ 21 വരെ തീയതികളിൽ നടക്കും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത
സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണം.