പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

ഈവർഷത്തെ പ്ലസ് വൺ പ്രവേശനം 19ന് രാവിലെ 11മുതൽ: ആദ്യഅലോട്മെന്റ് പ്രവേശനം 21ന് അവസാനിക്കും

Jun 17, 2023 at 4:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ (ഹയർ സെക്കന്ററി & വൊക്കേഷനൽ ഹയർ സെക്കന്ററി) ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ജൂൺ 19ന് രാവിലെ 8ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ വിജ്ഞാപനം ഇറങ്ങി. ആദ്യ അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം 19ന് രാവിലെ 11മുതൽ ആരംഭിക്കും. ജൂൺ 19മുതൽ ജൂൺ 21ന് വൈകിട്ട് 4വരെയാണ് പ്രവേശനം. അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ വഴി ലഭ്യമാകും. https://hscap.kerala.gov.in/ വെബ്സൈറ്റ് \”Click for Higher Secondary Admission\” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate
Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ അലോട്മെന്റ് പരിശോധിക്കാം.

\"\"

അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന
ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ
രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത്
നൽകുന്നതാണ്.

\"\"

ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു
ശേഷം സ്കൂളിൽ അടക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ ആവശ്യമെങ്കിൽ സ്ഥിരപ്രവേശനമോ നേടണം.

\"\"

അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ആദ്യഅലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത
അലോട്ട്മെന്റുകൾക്കായി കാത്തിരിക്കണം. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച് ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും
പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

\"\"

Follow us on

Related News