SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം:ഒന്നാം വർഷ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് (ജൂൺ 9ന്) അവസാനിക്കും. വ്യാഴാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം ഹയർ സെക്കൻഡറി പ്രവേശനത്തിന് 4,49,920 പേർ അപേക്ഷിച്ചിട്ടുണ്ട്. ഇതിൽ 4,15,150 പേർ കേരളത്തിൽ നിന്നുള്ള എസ്എസ്എൽസി വിദ്യാർത്ഥികളും 24,601 പേർ സിബിഎസ്ഇ വിദ്യാർത്ഥികളും 2553 പേർ ഐസിഎസ്ഇയിലും 7616 പേർ മറ്റ് സ്ട്രീമിലും 10-ാം ക്ലാസ് വിജയിച്ചവരാണ്. ഏറ്റവും കൂടുതൽ അപേക്ഷ മലപ്പുറംജില്ലയിൽ നിന്നാണ്. 78,140 അപേക്ഷകർ. കുറവ് വയനാട്ടിൽ. 11573 അപേക്ഷകർ. അപേക്ഷ സമർപ്പണം ഇന്ന് പൂർത്തിയാക്കി 13ന് ട്രയൽ അലോട്ട്മെന്റും 19ന് ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റിന് ശേഷം അപേക്ഷയിലെ പിഴവുകൾ തിരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും അവസരം ഉണ്ടാകും. ഇതിനു ശേഷമാണ് ആദ്യ അലോട്മെന്റ് വരുക.
അപേക്ഷകരുടെ എണ്ണം ജില്ലാ അടിസ്ഥാനത്തിൽ
🌐തിരുവനന്തപുരം 33,852
🌐കൊല്ലം 32,500
🌐പത്തനംതിട്ട 13,832
🌐ആലപ്പുഴ 25,187
🌐കോട്ടയം 22,585
🌐ഇടുക്കി 12,399
🌐എറണാകുളം 36,887
🌐തൃശൂർ 38,133
🌐പാലക്കാട് 43,258
🌐മലപ്പുറം 78,140
🌐കോഴിക്കോട് 46,140
🌐വയനാട് 11,573
🌐കണ്ണൂർ 36,352
🌐കാസർകോട് 19,109