SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം:മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 2 എൽഡി ക്ലാർക്കിന്റെ ഒഴിവ്. 26,500 – 60,700 രൂപയാണു ശമ്പളം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണു നിയമനം. സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ, ബയോഡേറ്റ, കേരള സർവീസ് റൂൾ ചട്ടം – 1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എൻഒസി എന്നിവ സഹിതം ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം – 695011 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471 2553540. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 23.