പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

വിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ വൈകിപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

Jun 6, 2023 at 6:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ പക്കലുള്ള ഫയലുകൾ ക്രമവിരുദ്ധമായി വൈകിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന -ജില്ലാ – ബിആർസി തലത്തിലെ ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡി ഡിമാരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫയൽ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ചില ഉദ്യോഗസ്ഥർ സർക്കാരിന്റെ നിർദ്ദേശങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് ഇപ്പോഴും സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. ഈ നില തുടരാൻ അനുവദിക്കില്ലെന്നും സമയബന്ധിതമായി പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ചുമതലപ്പെട്ടവർ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.

\"\"


പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ ഏകോപനം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും പദ്ധതികളുടെ ആസൂത്രണം മുതൽ നടപ്പിലാക്കുന്നത് വരെയുള്ള ഘട്ടങ്ങളിലെ കൂട്ടായ്മ ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി നിർദേശിച്ചു. പൊതു വിദ്യാലയങ്ങളിലെ എല്ലാ വിഭാഗം കുട്ടികളെയും മുന്നിൽ കണ്ടാകണം ഏതൊരു പദ്ധതിയും ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടത്. വിവിധ തലങ്ങളിൽ നിർവഹണ ചുമതല വഹിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകർ പദ്ധതികൾ സൂക്ഷ്മമായി പഠിച്ച് വിശകലനം ചെയ്തു വേണം താഴെ തട്ടുവരെ നടപ്പാക്കേണ്ടതെന്നും മന്ത്രി സൂചിപ്പിച്ചു. സമഗ്ര ശിക്ഷ കേരളയുടെയും സ്റ്റാർസ് പദ്ധതിയുടെയും നിർവഹണ പുരോഗതി മാസത്തിലൊരിക്കൽ സംസ്ഥാനതലത്തിലും മൂന്നുമാസത്തിലൊരിക്കൽ ജില്ലാതലത്തിലും വിലയിരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. പൊതുവിദ്യാലയങ്ങളിൽ പഠന സമയത്ത് സ്വകാര്യപരിപാടികൾ വകുപ്പിന്റെ അനുമതിയില്ലാതെ സംഘടിപ്പിക്കാനോ വിദ്യാലയത്തിന് അകത്തോ പുറത്തോ കുട്ടികളെ പങ്കെടുപ്പിക്കാനോ അനുവദിക്കില്ലന്നും ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

\"\"


സമഗ്ര ശിക്ഷ കേരളയുടെയും സ്റ്റാർസ് പദ്ധതിയുടെയും 2023 – 24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള സമയക്രമ പട്ടികയും അവതരിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസ് അധ്യക്ഷയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്,
എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ ,എസ് ഐ ഇ ടി ഡയറക്ടർ ബി. അബുരാജ് , സീമാറ്റ് ഡയറക്ടർ ഡോ. സുനിൽ വി ടി , സ്കോൾ കേരള വൈസ് ചെയർമാൻ ഡോ.പി. പ്രമോദ്, കൈറ്റ് സി ഇ ഒ അൻവർ സാദത്ത് ,വിദ്യാകിരണം -കോർഡിനേറ്റർ ഡോ. സി രാമകൃഷ്ണൻ , ഹയർ സെക്കൻഡറി ജോ. ഡയറക്ടർ സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ ഡയറക്ടർമാർ,സമഗ്ര ശിക്ഷ കേരളയുടെ അഡീ. ഡയറക്ടർമാർ, പ്രോഗ്രാം കൺസൾട്ടന്റമാർ,സംസ്ഥാന പ്രോഗ്രാം ഓഫീസർമാർ ഡി ഡിമാർ , ജില്ലാ പ്രോജക്ട് കോർഡിനേറ്റർമാർ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

\"\"

Follow us on

Related News