SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കോട്ടയം: അധ്യയന വർഷത്തിന്റെ ആദ്യദിനത്തിൽ ലഹരിക്കെതിരെ മുന്നിട്ടിറങ്ങി ചമ്പക്കര സുഭാഷ് മെമ്മോറിയൽ യു.പി സ്കൂൾ വിദ്യാർത്ഥികൾ. പ്രവേശനോത്സവ ദിവസം കറുകച്ചാൽ ടൗണിലെ വാഹനങ്ങളിൽ \’\’ലഹരിയല്ല ജീവിതം.. ജീവിതമാണ് ലഹരി\’\’ എന്ന സന്ദേശമുള്ള പോസ്റ്റർ പതിപ്പിച്ചാണ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്കരണം ആരംഭിച്ചത്. പോസ്റ്റർ പ്രകാശനം കറുകച്ചാൽ സി.ഐ മഹേഷ് കുമാർ ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേലിന് നൽകി നിർവ്വഹിച്ചു. പ്രവേശനോൽസവം പരിപാടിക്ക് സ്കൂൾ മാനേജർ രാജേഷ് കൈടാച്ചിറ അധ്യക്ഷത വഹിച്ചു.
കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരൺ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ പഠനോപകരണ വിതരണ ഉദ്ഘാടനം ബൈജു കേസരിക്ക് നൽകി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലതാ ഷാജൻ നടത്തി. എൻ ജി ഉണ്ണികൃഷ്ണൻ നമ്പൂതിരി, അശോക് കുമാർ, ദിനേശ് റ്റി, വി കെ ശ്രീനിവാസൻ, അധ്യാപകരായ അഭിലാഷ് എസ്, ഹരിഗോവിന്ദ് എൻ, അഭിജിത്ത് എസ്, ഷീബാ .റ്റി എസ് , ദിവ്യ എസ്, ലിത ബിജു, ഗോവിന്ദ് ജി തുടങ്ങിയവർ നേതൃത്വം നൽകി.