SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 2മുതൽ. ഒന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന് ജൂൺ 10വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 13ന് ട്രയൽ അലോട്ട്മെന്റ് നടക്കും. 17ന് ആദ്യഅലോട്ട്മെൻറും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ 3 അലോട്ട്മെന്റുകളുണ്ടാകും. മുഖ്യഘട്ട അലോട്മെന്റ് നടപടികൾ പൂർത്തിയാക്കി ജൂലൈ 5ന് ഒന്നാം വർഷ ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിക്കും.
സിബിഎസ്എസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം നേരത്തെ വന്ന സാഹചര്യത്തിൽ പ്ലസ് വൺ അലോട്മെന്റ് നടപടികൾ നീളില്ല. കഴിഞ്ഞ വർഷം സിബിഎസ്ഇ ഫലത്തിനായി ഏറെ ദിവസം കാത്തിരുന്നത് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് വൈകിച്ചിരുന്നു.