SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: 2022ലെ സിവിൽ
സർവീസസ് പരീക്ഷാഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു.
https://www.upsc.gov.in/FR-CSM-22-engl-230523.pdf വഴി result പരിശോധിക്കാം. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്.
ഗരിമ ലോഹ്യ, എൻ.ഉമാ ഹരതി, സ്മൃതി മിശ്ര എന്നിവരാണ് തൊട്ടുപിന്നിലുള്ളവർ. മലയാളി ഗഹന നവ്യ ജെയിംസ് ആറാം റാങ്കും എം.വി.ആര്യ 36-ാം റാങ്കും എസ്. ഗൗതം രാജ് 63-ാം റാങ്കും നേടി. പാലാ മുത്തോലി സ്വദേശിയായ ഗഹാന നവ്യാ ജയിംസ്. പാലാ കോളേജ് അധ്യാപകൻ ജയിംസ് തോമസിന്റെയും ദീപാജോർജിന്റെയും മകളാണ്. പാല അൽഫോൺസാ കോളേജിലും സെന്റ് തോമസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ജപ്പാൻ അംബാസഡർ സിബി ജോർജിന്റെ അനന്തരവളുമാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ആര്യ വി.എം. ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് മികച്ച വിജയം. നിലവിൽ ഗസ്റ്റ് അധ്യാപികയാണ് ആര്യ. ആദ്യ 10 റാങ്കുകളിൽ 7എണ്ണം പെൺകുട്ടികൾ നേടി.

0 Comments