SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനത്തിനായി താലൂക്ക്
അടിസ്ഥാനത്തിൽ സീറ്റുകളുടെ പട്ടിക തയാറാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് മധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എസ്എസ്എൽസി വിദ്യാർഥികൾ വിജയിച്ച മലപ്പുറത്ത് 28ശതമാനം പേർക്കും പ്ലസ് വൺ സീറ്റുകളില്ലെന്ന പരാതി ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും തുടർ പാഠനത്തിന് അവസരംഉണ്ടാകും. കഴിഞ്ഞ വർഷത്തേതിന് സമ്മാനമായി ഈ വർഷവും സീറ്റ് വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണ തുടരുമെന്നും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിൽ 77,827 കുട്ടികൾ ഇത്തവണ തുടർപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. അൺ എയ്ഡഡ്, പോളിടെക്നിക്,ഐടിഐ ഉൾപ്പെടെ ഉപരിപഠന സാധ്യതകളെല്ലാം ഉപയോഗിച്ചാലും 56,015 സീറ്റുകളാണ് ജില്ലയിൽ ആകെയുള്ളത്. മലപ്പുറത്ത് സീറ്റ് വർധിപ്പിച്ചില്ലെങ്കിൽ 21,812 കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനം സാധ്യമാകില്ല.