SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3ന് പിആർഡി ചേംബറിൽ മന്ത്രി ശ്രീ. വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. എസ്എസ്എൽസി ഫലത്തിനൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം വൈകിട്ട് 4 മണി മുതൽ പരീക്ഷാഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മൊബൈൽ
ആപ്പിലും താഴെപ്പറയുന്ന വെബ് സൈറ്റുകളിലും ലഭിക്കും.

2960 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,19,128 വിദ്യാർത്ഥികളുടെ റിസൾട്ടാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഫലം ലഭിക്കുന്ന വെബ്സൈറ്റ് വിവരങ്ങൾ താഴെ:
http://examresults.kerala.gov.in https://pareekshabhavan.kerala.gov.in http://results.kite.kerala.gov.in http://results.kerala.gov.in http://results.kerala.gov.in
