JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
തിരുവനന്തപുരം:സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ട റായി എസ്. ഷാനവാസ് ഐഎഎസ് ചുമതലയേറ്റു. നാലുവർഷത്തെ മികവുറ്റ സേവനത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ പദവിയിൽനിന്ന് കെ. ജീവൻബാബു ചുമതല ഒഴിഞ്ഞു. ഇന്ന് രാവിലെ ഡിജിഇ ഓഫീസിലെത്തിയ എസ്. ഷാനവാസിനെ കെ. ജീവൻബാബുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

തുടർന്ന് അദ്ദേഹം എസ്. ഷാനവാസിനു ചുമതല കൈമാറി. കേരളത്തിലെ ആദ്യ ഡിജിഇയും അവസാന ഡി.പി.ഐ.യുമായ ജീവൻബാബു വിദ്യാഭ്യാസവകുപ്പിൽ നടന്ന വിപ്ലവകരമായ പല മാറ്റങ്ങൾക്കും നേതൃത്വം വഹിച്ച മേധാവിയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്ന പദവിയെ ജനകീയവും മാതൃകാപരവുമാക്കിയാണ് ജീവൻ ബാബു പടിയിറങ്ങുന്നത്.

0 Comments