പ്രധാന വാർത്തകൾ

സ്കൂൾ അധ്യാപകരുടെ സമാന്തര ക്ലാസുകൾ: കർശന നടപടി ഉണ്ടാകും

May 5, 2023 at 5:19 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: സ്കൂൾ അധ്യാപകരുടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾക്കും സ്‌പെഷ്യൽ ട്യൂഷനുമെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. ഇത്തരം സാമാന്തര ക്ലാസുകൾ വളരെ ഗൗരവത്തോടെയാണ് സർക്കാർ നിരീക്ഷിക്കുന്നത്.
ഈ നിയമവിരുദ്ധ പ്രവർത്തനം പൊതുവിദ്യാഭ്യാസ നിലവാരം തകരുന്നതിന് കാരണമായി മാറുന്നുണ്ട്.
പൊതുവിദ്യാലയങ്ങളിലെ ഇത്തരത്തിൽ ക്ലാസുകൾ എടുക്കുന്ന അധ്യാപർക്ക് എതിരെ കർശന നടപടി സ്വീകരിക്കും.
അധ്യാപകർ ഇത്തരത്തിൽ ക്ലാസെടുക്കുന്നില്ല എന്ന് അവരിൽ നിന്ന് ഈ വർഷം സത്യവാങ്മൂലം വാങ്ങണോ എന്ന കാര്യം ആലോചിക്കുന്നു.
ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

\"\"

Follow us on

Related News