പ്രധാന വാർത്തകൾ
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകുംഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നുരാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങിസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെ

NEET UG 2023: അഡ്മിറ്റ് കാർഡ് ഉടൻ

May 3, 2023 at 6:38 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: മെയ് 7ന് നടക്കുന്ന നീറ്റ്-യുജി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്‌സൈറ്റായ http://neet.nta.nic.in-ൽ ഉടൻ ലഭ്യമാകും. വിദ്യാർത്ഥികൾ അപേക്ഷാ നമ്പറും ജനനതീയതിയും നൽകി അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യണം. 7ന് ഉച്ചയ്ക്ക് 2മുതൽ 5.20 വരെ ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടക്കുന്നത്. ആവശ്യമായ രേഖകളും ഫോട്ടോഗ്രാഫുകളും അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ടും സഹിതം പരീക്ഷാ കേന്ദ്രത്തിൽ എത്തണം.

\"\"

അഡ്മിറ്റ് കാർഡുകളിൽ, എൻടിഎ പരീക്ഷാ ദിവസം ഉദ്യോഗാർത്ഥികൾക്ക് അവർ പാലിക്കേണ്ട ഡ്രസ് കോഡും പരീക്ഷാ ഹാളിനുള്ളിൽ അനുവദിച്ചിരിക്കുന്ന വസ്തുക്കളും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടാകും.


അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കന്ന റിപ്പോർട്ടിങ് സമയം അനുസരിച്ച് വിദ്യാർത്ഥികൾ പരീക്ഷാ സ്ഥലത്ത് എത്തിച്ചേരണം. പരീക്ഷാ സിറ്റി സ്ലിപ്പ് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) ഏപ്രിൽ 30ന് പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പരീക്ഷാ അറിയിപ്പ് സ്ലിപ്പ് പരിശോധിക്കാം. പരീക്ഷാ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനോ പരിശോധിക്കുന്നതിനോ ഏതെങ്കിലും വിദ്യാർത്ഥിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടാം. അല്ലെങ്കിൽ neet@nta.ac.in എന്ന ഇ-മെയിലിലൂടെയോ ബന്ധപ്പെടാം.

\"\"

Follow us on

Related News