SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
പാലക്കാട് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ എം.എസ്,പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ജൂലൈ മാസത്തിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
വിഷയങ്ങൾ: ബയോളജിക്കൽ സയൻസ് ആൻഡ് എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിറീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡേറ്റ സയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, എൻവയൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റയിനബിൾ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ് എന്നിവ തിരഞ്ഞെടുക്കാം.യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചറിയാൻ https://resap.iitpkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. എഴുത്തു പരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനത്തെ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. എം.എച്ച്.ആർ.ഡി (MHRD) മാനദണ്ഡമനുസരിച്ച് തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകും.