SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
തിരുവനന്തപുരം: രാജ്യത്തെ142 സർവകലാശാലകളിലെ 2023-24 വർഷത്തെ പിജി പ്രവേശനത്തിനുള്ള പൊതുപരീക്ഷയ്ക്ക് (Common University Entrance Test) അപേക്ഷിക്കാനുള്ള സമയപരിധി ഏപ്രിൽ 19ന് അവസാനിക്കും. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള, ജെഎൻയു, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഡൽഹി, അവിനാശിലിംഗം ഇൻസ്റ്റിറ്റ്യൂട്ട് കോയമ്പത്തൂർ ഉൾപ്പടെയുള്ള സവകലാശാലകളിലെ പിജി പ്രവേശന പരീക്ഷയാണിത്.
കേരളത്തിലെ എല്ലാ ജില്ലകളിലുമടക്കം ഇന്ത്യയിൽ ആകെ 313 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ദുബായ്, കുവൈത്ത്, ബഹ്റൈൻ, മസ്കത്ത്, ദോഹ, ഷാർജ, റിയാദ്, സിംഗപ്പൂർ ഉൾപ്പെടെ 24 വിദേശ രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. താൽപര്യമുള്ള 2 പരീക്ഷാകേന്ദ്രങ്ങൾ അപേക്ഷയിൽ വ്യക്തമാക്കണം. സ്ഥിരം മേൽവിലാസമോ, ഇപ്പോൾ താമസിക്കുന്നിടത്തെ മേൽവിലാസമോ ഉൾപ്പെട്ട സംസ്ഥാനത്തെ കേന്ദ്രങ്ങൾ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ. പരീക്ഷയ്ക്ക് രാവിലെ 10 മുതലും വൈകിട്ട് 3 മുതലും 2 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളുണ്ട്. ഏതു യൂണിവേഴ്സിറ്റിയിൽ ഏതു കോഴ്സിന് അപേക്ഷിക്കണം എന്ന് തീരുമാനിച്ച ശേഷം അപേക്ഷിക്കാം.
https://cuet.nta.nic.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 19ന് വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം.
19ന് രാത്രി 11.50വരെ ഓൺലൈനായി ഫീസടയ്ക്കാം. 3 പേപ്പറുകൾക്കു വരെ 1000 രൂപ. കൂടുതലുള്ള ഓരോ പേപ്പറിനും 500 രൂപ. പിന്നാക്കം, സാമ്പത്തിക പിന്നാക്കം – 800 /400 രൂപ. പട്ടിക, ട്രാൻസ്ജെൻഡർ 750 /400 രൂപ. ഭിന്നശേഷി 700 /400 രൂപ. വിദേശത്ത് 5000 /1500 രൂപ. ജിഎസ്ടി, ബാങ്ക് ചാർജ് പുറമേ.
താൽപര്യമുള്ളവർക്ക് 7 പേപ്പറുകൾ വരെയെഴുതാം. പിന്നാക്ക, സാമ്പത്തിക പിന്നാക്ക, പട്ടിക, ട്രാൻസ്ജെൻഡർ, ഭിന്നശേഷി വിഭാഗക്കാർ 400 രൂപ വീതവും. ഏപ്രിൽ 20 മുതൽ 23 വരെ അപേക്ഷയിൽ തിരുത്തു വരുത്താം.