SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: പുതിയതായി സ്ഥാനക്കയറ്റം ലഭിച്ച എൽപി, യുപി സ്കൂൾ പ്രധാന അധ്യാപകർക്കായി ഓൺലൈൻ ഫൗണ്ടേഷൻ ലെവൽ നാലാം ബാച്ച് പരിശീലനം (EVOLVE) ഏപ്രിൽ 11,12 തീയതികളിൽ നടക്കും. പരമാവധി 200 പേർ അടങ്ങുന്ന ബാച്ചുകളായി തിരിച്ചാണ് പരിശീലനം. നാലാം ബാച്ച് പരിശീലനം ഏപ്രിൽ 11, 12 തീയതികളിലായി ഗൂഗിൾ മീറ്റ് പ്ലാറ്റ് ഫോമിലാണ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 11,12 തീയതികളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ നാലാം ബാച്ചിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ എൽപി, യുപി സ്കൂൾ പ്രധാന അധ്യാപകർക്കും നിർദ്ദേശം നൽകാൻ സീമാറ്റ് ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.