SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്ക് കീഴിൽ 2023-24 പ്രിലിംസ് കം മെയിൻസ് പരീക്ഷ പരിശീലനം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ജൂൺ ഒന്നിന് ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന (2023-24 പ്രിലിംസ് കം മെയിൻസ് പരീക്ഷ) ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പരിശീലന ക്ലാസുകളിലെ പ്രവേശനത്തിന് ഏപ്രിൽ 30 രാവിലെ 11 മുതൽ ഉച്ച ഒരു മണി വരെ നടക്കുന്ന പരീക്ഷയുടെ രജിസ്ട്രേഷൻ https://kscsa.org എന്ന വെബ്സൈറ്റിൽ ഏപ്രിൽ 3 മുതൽ ഏപ്രിൽ 28 വൈകുന്നേരം അഞ്ച് മണിവരെ നടത്താം.
രജിസ്ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. തിരുവനന്തപുരം: 0471 2313065, 2311654, 8281098863, 8281098862, 8281098861 കൊല്ലം: 8281098867
മൂവാറ്റുപുഴ: 8281098873 പൊന്നാനി:0494 2665489, 8281098868. പാലക്കാട്: 0491 2576100, 8281098869 കോഴിക്കോട്: 0495 2386400, 8281098870, കല്യാശ്ശേരി: 8281098875