SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:പരീക്ഷാ മൂല്യനിർണയ ക്യാമ്പുകളിലെ സമരം വിദ്യാർത്ഥി വിരുദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി. മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ പങ്കെടുക്കേണ്ടത് ശാന്ത മനസോടെയാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ പ്രയത്നമാണ് വിലയിരുത്താൻ പോകുന്നത്. അതുകൊണ്ടുതന്നെ പരീക്ഷാ ക്യാമ്പിന്റെ ശാന്തതയ്ക്ക് ഭംഗം വരാത്ത പ്രവർത്തനങ്ങളാണ് അധ്യാപകർ നടത്തേണ്ടത്. സമരം ചെയ്യാൻ ധാരാളം വേദികളും വ്യവസ്ഥാപിത മാർഗ്ഗങ്ങളുമുണ്ട്. ഒരു നോട്ടീസ് പോലും നൽകാതെയാണ് പൊടുന്നനെ സമരം നടത്തിയത്. ഇത്തരം കൃത്യങ്ങൾ വിദ്യാർത്ഥികൾക്ക് എത്രത്തോളം ദോഷം ഉണ്ടാക്കും എന്ന കാര്യത്തിൽ സമരം ചെയ്ത അധ്യാപകർ ആത്മ പരിശോധന നടത്തണം.

ഹയർ സെക്കണ്ടറി അധ്യാപകരിൽ ഒരു ചെറിയ വിഭാഗം മാത്രമാണ് സമരം നടത്തിയതെങ്കിലും കേരള ജനത അവർക്ക് മാപ്പ് കൊടുക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

0 Comments