SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ജൂണ്‍ മാസത്തിലെ പരീക്ഷാ കലണ്ടര്‍ പി.എസ്.സി പ്രസിദ്ധീകരിച്ചു. ജൂണ്‍ മാസത്തില്‍ 313 പരീക്ഷകളാണ് നടത്തുന്നത്. കെ.എസ്.ഇ.ബിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍, മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ലൈബ്രേറിയന്‍ ഗ്രേഡ്-4, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍, വനം വകുപ്പില്‍ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് -2, ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് 2 സര്‍വകലാശാലകളില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2, വിഎച്ച്എസില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ (വിവിധ വിഷയങ്ങള്‍) തുടങ്ങിയ 313 പരീക്ഷകളാണു ജൂണില്‍ നടത്തുക. വനിതാ ശിശുവികസന വകുപ്പില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍, കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് അസിസ്റ്റന്റ്, ബവ്കോ അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള ഡിഗ്രി ലെവല്‍ ചെയിന്‍ പരീക്ഷയും ജൂണില്‍ നടക്കും. ഏപ്രില്‍ 11 വരെ കണ്‍ഫര്‍മേഷന്‍ നല്‍കാം.മൊയിന്‍ പരീക്ഷ എഴുതുന്നവര്‍ കര്‍മേഷന്‍ നല്‍കേണ്ട. പ്രാഥമിക പരീക്ഷ വിജയച്ച് അര്‍ഹത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം മെയിന്‍ പരീക്ഷ എഴുതാം.