SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലായി 1031 ഒഴിവ്. തിരുവനന്തപുരം സര്‍ക്കിളിനു കീഴില്‍ 100 ഒഴിവുകളുണ്ട്. കരാര്‍ നിയമനം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അവസാന തിയതി: ഏപ്രില്‍ 30 . ചാനല്‍ മാനേജര്‍ ഫെസിലിറ്റേറ്റര്‍ (821 ഒഴിവ് ), ചാനല്‍ മാനേജര്‍ സൂപ്പര്‍വൈസര്‍ (172), സപ്പോര്‍ട്ട് ഓഫിസര്‍ (38) എന്നീ വിഭാഗങ്ങളിലാണ് അവസരം. സി.എം.എഫ്, സി.എം.എസ്, എസ്.ഒ തലങ്ങളിലായി ജില്ല/സെന്റര്‍ അടിസ്ഥാനത്തിലാണു നിയമനം. എസ്ബിഐയില്‍ നിന്നോ എസ്ബിഐയുടെ അസോഷ്യേറ്റ് ബാങ്കുകളില്‍നിന്നോ മറ്റുപൊതുമേഖലാ ബാങ്കുകളില്‍ നിന്നോ വിരമിച്ചവര്‍ക്കാണ് അവസരം. ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തിയാണു തിരഞ്ഞെടുക്കുക. http://sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം