SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഏപ്രിൽ ആദ്യവാരം സ്‌കൂൾ വിദ്യാർഥികൾക്കായി വിവിധ വേനൽക്കാല പ്രോഗ്രാമിങ് /കോഡിംഗ് ക്ലാസുകൾ ആരംഭിക്കുന്നു. ഏഴു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യം വരുന്നവർക്ക് ആദ്യമെന്ന അടിസ്ഥാനത്തിലാണ് പ്രവേശനം. ഏപ്രിൽ ഒന്നു വരെ http://lbscentre.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.