SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:ഡൽഹി ഐഐടിയിൽ വിവിധ പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം എം.ടെക് അപ്ലൈഡ് മെക്കാനിക്സ്, ബയോകെമിക്കൽ എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി, കെമിക്കൽ എൻജിനീയറിങ്, സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ, എനർജി സയൻസ് ആൻഡ് എൻജിനീയറിങ്, മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനീ
യറിങ്, മെക്കാനിക്കൽ, ടെക്സ്റ്റൈൽ ആൻഡ് ഫൈബർ എൻജിനീയറിങ്, CARE, CBME,CART, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്റർ ഡിസിപ്ലിനറി എം.ടെക്-സൈബർ സെക്യൂരിറ്റി, ഇൻസ്ട്രുമെന്റ് ടെക്നോളജി, ഒപ്ടോ ഇലക്ട്രോ ആൻഡ് ഒപ്ടോ കമ്യൂണിക്കേഷൻ, വി.എൽ.എസ്.ഐ ഡിസൈൻ ടൂൾസ് ആൻഡ് ടെക്നോളജി, ടെലികമ്യൂണി
ക്കേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്, റോബോട്ടിക്സ് എം.എസ് റിസർച്-അപ്ലൈഡ് മെക്കാനിക്സ്, ഓട്ടോമോട്ടിവ് റിസർച്, ബയോകെമിക്കൽ ആൻഡ് ബയോ ടെക്നോളജി, കെമിക്കൽ എൻജിനീയറിങ്, സിവിൽ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, എനർജി സയൻസ്, മെക്കാനിക്കൽ, മെറ്റീരിയൽസ്, സെൻസേഴ്സ്, മെഷീൻ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, വി.എൽ.എസ്.ഐ ഡിസൈൻ, ട്രാൻസ്പോട്ടേഷൻ സേഫ്റ്റി എം.ഡെസ് ഇൻഡസ്ട്രിയൽ ഡിസൈൻ,
എം.എസ് സി-ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (കോഗ്നിറ്റിവ്യൻസ്, ഇക്കണോമിക്സ്), മാസ്റ്റർ ഓഫ് പബ്ലിക് പോളിസി (എം.പി.പി) എന്നീ കോഴ്സുകളിലാണ് പ്രവേശനം.
പ്രവേശന വിജ്ഞാപനം
https://home.iitd.ac.in/pg.admissions.php ൽ ലഭ്യമാണ്. 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 50 രൂപ മതി. അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 30ന് ആണ്. പ്രവേശനം ലഭിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്/സാമ്പത്തികസഹായം ലഭിക്കും.