SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
മലപ്പുറം: ലോകപ്രശസ്ത ഫുട്ബോൾ താരം മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് ഉത്തരം നൽകി നാലാം ക്ലാസ് വിദ്യാർത്ഥിനി. മലപ്പുറം തിരൂർ ശാസ്താ എഎൽപി സ്കൂളിലെ വിദ്യാർഥിനിയാണ് ഫുട്ബോൾ ആവേശം ഉൾക്കൊണ്ടുള്ള കുസൃതി ഉത്തരം നൽകിയത്.
ഇന്നലെ നടന്ന മലയാളം പരീക്ഷയിലാണ് ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാനുള്ള ഭാഗത്ത് മെസ്സിയുടെ ജീവചരിത്രം എഴുതാനുള്ള ചോദ്യം വന്നത്. മെസ്സിയുടെ ജനനം മുതലുള്ള പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തിയായിരുന്നു ചോദ്യം. ഇവ ചേർത്ത് ജീവചരിത്രം തയ്യാറാക്കാനാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതിന് വിദ്യാർത്ഥിനി എഴുതിയ ഉത്തരം ഇങ്ങനെ; \” ഞാൻ എഴുതൂല.. ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല\”.
എന്നാൽ കുട്ടി എഴുതിയ ഉത്തരം പരീക്ഷാ സമ്പ്രദായത്തിൽ തെറ്റായ പ്രവണത ഉണ്ടാക്കുമെന്നും കുട്ടി എഴുതിയ ഉത്തരപേപ്പർ പ്രചരിപ്പിച്ച അധ്യാപകന്റെ ഭാഗത്ത് തെറ്റുണ്ടെന്നും പരാതി ഉയരുന്നുണ്ട്. 2023ലെ ലോകകപ്പ് ചാമ്പ്യനായ മെസ്സിയെ കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ചോദ്യമുന്നയിച്ചത്. മെസ്സി ചരിത്രത്തിന്റെ ഭാഗമായതിനാലാണ് ചോദ്യം വന്നത്. എന്നാൽ അതിനെ കളിയാക്കുന്ന രീതിയിലാണ് ഉത്തരം. കുട്ടിയുടെ അറിവില്ലായ്മയും നിഷ്കളങ്കതയും പ്രചരിപ്പിച്ചത് തെറ്റാണ് എന്നാണ് പരക്കെയുള്ള അഭിപ്രായം.