SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയ സ്ഥാപനങ്ങളിലെയും മറ്റ് കേന്ദ്ര സർവകലാശാലകളിലെയും എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ 2023 രണ്ടാം സെഷനുള്ള അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഉടൻ പുറത്തിറക്കും.
ഉദ്യോഗാർത്ഥികൾക്ക് JEE മെയിൻ പരീക്ഷാ സ്ലിപ്പും JEE മെയിൻ അഡ്മിറ്റ് കാർഡും ഔദ്യോഗിക വെബ്‌സൈറ്റിൽ http://jeemain.nta.nic.in-ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. JEE മെയിൻ 2023 സെഷൻ ഏപ്രിൽ 6, 8, 10, 11, 12 തീയതികളിലാണ് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, അസമീസ്, ഗുജറാത്തി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഉറുദു, മറാത്തി, ഒഡിയ, പഞ്ചാബി എന്നിങ്ങനെ 13 ഭാഷകളിലാണ് പരീക്ഷ.