പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

സൗജന്യ ഓൺലൈൻ എൻട്രൻസ് കോച്ചിങ് ആപ്പുമായി എൽബിഎസ് എഞ്ചിനീയറിങ് കോളജ്

Mar 21, 2023 at 4:39 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:സൗജന്യ എഞ്ചിനീയറിങ് എൻട്രൻസ് കോച്ചിങ് ആപ്പായ LBS-KSD കണക്ട് പുറത്തിറങ്ങി. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ.യുടെയും, എം. രാജ ഗോപാലൻ എം.എൽ.എ.യുടെയും സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് LBS -KSD Connect ന്റെ ലോഞ്ചിംഗ് നിർവഹിച്ചത്.
എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി മികച്ച പരിശീലനം നല്കുക എന്ന ഉദ്ദേശത്തോടെ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്‌നോളജിയുടെ കീഴിൽ കാസർഗോഡ് പ്രവർത്തിക്കുന്ന എൽ.ബി.എസ്. എഞ്ചിനീയറിംഗ് കോളജ് ആണ് LBS-KSD Connect എന്ന പേരിൽ ഓൺലൈൻ കോച്ചിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്.

\"\"


മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിലുള്ള സംക്ഷിപ്തമായ നോട്ടുകളും, വീഡിയോ ക്ലാസ്സുകളും, പരിശീലന ചോദ്യങ്ങളും, ഉത്തര സൂചികകളും, മോഡൽ പരീക്ഷകളുമടക്കം എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാർഥിക്ക് ആവശ്യമായതെല്ലാം ആപ്പിലുണ്ട്. കാസർഗോഡ് പോലെ പിന്നോക്ക ജില്ലയിൽ മത്സര പരീക്ഷകൾക്കാവശ്യമായ പരിശീലനം നല്കുന്ന മികച്ച സ്ഥാപനങ്ങളുടെ അപര്യാപ്തതയും, ഉള്ളവയുടെ ഫീസ് നിരക്കുകൾ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവ‍ർക്ക് താങ്ങാവുന്നതല്ല എന്നതുമാണ് ഇത്തരമൊരു ആപ്പിന്റെ രൂപകല്പനയിലേക്ക് സ്ഥാപനത്തെ നയിച്ചത്.
LBS-KSD Connect എന്ന സംവിധാനം തികച്ചും സൗജന്യമായി കേരളത്തിലാകെയുള്ള ഹയർ സെക്കണ്ടറി വിദ്യാർഥികളിലേയ്ക്ക് എത്തിക്കാനാണ് എൽ ബി എസ് ശ്രമിക്കുന്നത്.

\"\"

Follow us on

Related News