SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഹയർസെക്കന്ററി സ്കൂളുകളിലെ 110 ജൂനിയർ ഇംഗ്ലീഷ് അധ്യാപകർ ജോലിയിൽ നിന്ന് പുറത്താക്കുന്നു. പി.എസ്.സി. വഴി നിയമിതരായ അധ്യാപകരാണ് തസ്തിക നിർണയത്തിലെ വിദ്യാർത്ഥികളുടെ കുറവിനെ തുടർന്ന് പുറത്താകുന്നത്. കുട്ടികളുടെ എണ്ണവും ബാച്ചും അനുസരിച്ച് ആഴ്ചയിൽ 7
ഇംഗ്ലിഷ് പീരിയഡിൽ താഴെയുള്ള സ്കൂളുകളിലെ തസ്തിക യിലുണ്ടായിരുന്ന വരാണ് ഈ അധ്യാപകർ. കഴിഞ്ഞ അധ്യയന വർഷത്തെ തസ്തിക നിർണയത്തിൽ കുറവു വന്ന തസ്തികകളിൽ ഉൾപ്പെട്ട 110 അധ്യാപകരെ ഈ വർഷം സൂപ്പർ ന്യൂമററി തസ്തികയിൽ നിലനിർത്തിയിരിക്കുകയായിരുന്നു.
ഈ ഉത്തരവിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കുന്നതോടെയാണ് ഈ അധ്യാപകർക്ക് ജോലി നഷ്ടമാകുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. പുറത്താക്കുന്നവരെ റഗുലർ തസ്തിക ഉണ്ടാകുന്ന മുറയ്ക്ക് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ പുനർനിയമനം നടത്തുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ പുനർനിയമനം
എന്നുണ്ടാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
പുറത്താക്കപ്പെടുന്നവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകും.