SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
കൊച്ചി: ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. കൊച്ചി കോർപറേഷൻ, തൃക്കാക്കര,
തൃപ്പൂണിത്തുറ, മരട് നഗരസഭകൾ,
വടവുകോട് പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും മറ്റന്നാളും അവധിയായിരിക്കും. എന്നാൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതു പരീക്ഷകൾക്കു മാറ്റമില്ല.