SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn
തിരൂർ: മലയാള സർവകലാശാലയുടെ താത്കാലിക വൈസ് ചാൻസലറായി ഇന്ന് മഹാത്മാഗാന്ധി സർവകലാശാല
വി.സി. ഡോ. സാബു തോമസ് ചുമതലയേൽക്കും. മഹാത്മാഗാന്ധി സർവകലാശാല ആസ്ഥാനത്തുനിന്നു
തന്നെ മലയാള സർവകലാശാലയുടെ ഫയലിൽ ഒപ്പിട്ടാണ്ചുമതലയേൽക്കുക. അടുത്ത ദിവസം അദ്ദേഹം മലയാളം സർവകലാശാലയിൽ എത്തും.
സർക്കാരിന്റെയും ചാൻസലറായ ഗവർണറുടെയും ലക്ഷ്യം ഒന്നാണെന്നും രണ്ടു കൂട്ടരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുമെന്നും സർവകലാശാലയുടെ ഉന്നമ
നത്തിനായി പ്രവർത്തിക്കുമെന്നും നിയുക്ത വൈസ് ചാൻസിലർ പറഞ്ഞു. കഴിഞ്ഞ 28-ന് ഡോ. അനിൽ വള്ളത്തോൾ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് ഡോ. സാബുതോമസിനെ ഗവർണർ താ
ത്കാലികവൈസ് ചാൻസലറായി നിയമിച്ചത്.