SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:കേരളസർവകലാശാല സെന്റർ ഫോർ അഡൽറ്റ് ആൻഡ് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ (CACEE) പെരിങ്ങമ്മല, ഇക്ബാൽ കോളേജിൽ നടത്തി വരുന്ന സർട്ടിഫിക്കറ് ഇൻ ലൈബ്രറി ആന്റ് ഇൻഫോർമേഷൻ സയൻസ് (6 മാസം), സർട്ടിഫിക്കെറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ്
അക്കൗണ്ടിങ് (4 മാസം), സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ (3 മാസം) എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. യോഗ്യത: പ്ലസ് ടു/ പ്രീഡിഗ്രി. ഉയർന്ന പ്രായപരിധി ഇല്ല. കോഴ്സിൽ ചേരുന്നതിനുള്ള അപേക്ഷഫോം കോളേജിൽ ലഭ്യമാണ്. താല്പര്യമുള്ളവർ മാർച്ച് 15-നുമുൻപായി എന്ന കോളേജ് ഓഫീസിലോ, നമ്പറുകളിലേക്കോ 9846671785,8282382887,9948088049
ബന്ധപ്പെടുക.

ഹെൽത്ത് സയൻസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ
കേരളസർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി (CDC) സഹകരിച്ചു നടത്തുന്ന പി.ജി.ഡിപ്ലോമ ഇൻ അഡോളസെന്റ് ആൻഡ് ഫാമിലി കൗൺസിലിങ് കോഴ്സിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത: MA Psychology Sociology/Anthropology/ MSW/MSc. Child Development/ Home Science/ Nutrition or any other Masters Degree/ B.Sc Nursing/ PGDCCD or DCCD with graduation recognized by Kerala University. ഒരു വർഷമാണ് കോഴ്സ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ഫീസ് : 25000 രൂപ
http://keralauniversity.ac.in നിന്നും ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമും SBI ബാങ്കിൽ
AC No. 57002288878 ൽ 500 രൂപ അടച്ച രസീത് അല്ലെങ്കിൽ CACEE ഡയറക്ടറുടെ പേരിൽ SBI യിൽ നിന്നും എടുത്ത 500/ രൂപയുടെ DD യും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം സി.എ.സി.ഇ.ഇ. ഓഫീസിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2023 മാർച്ച് 31. വിശദ വിവരങ്ങൾ CACEE 04712302523, DC 0471 2553540 എന്നീ നമ്പറുകളിൽ
ലഭ്യമാണ്.

0 Comments