SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതിയതായി അംഗീകാരം ലഭിച്ച ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ഇന്നുമുതൽ (മാർച്ച് 1) ഓൺലൈനായി സമർപ്പിക്കാം. മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.അപേക്ഷകർ http://sgou.ac.in എന്ന വെബ്സൈറ്റിലെ apply for admission എന്ന ലിങ്കിൽ കൊടുത്തിട്ടുള്ള നിർദേശ പ്രകാരം സമർപ്പിക്കണം. ഓൺലൈൻ ആയി മാത്രമേ ഫീസ് അടക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ചു കഴിയുമ്പോൾ അപേക്ഷകർക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
പ്രാദേശിക കേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ ഉണ്ടാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി അപേക്ഷകർക്കു തന്നെ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം പോർട്ടലിൽ ഉണ്ട്.അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് രസീത്, ആധാർ അഥവാ മറ്റു ഐ ഡി യുടെ ഒറിജിനലും പകർപ്പും ഒറിജിനൽ ടി സി എന്നിവ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രത്തിൽ പരിശോധനക്കായി സമർപ്പിക്കണം. ടിസി ഒഴികെയുള്ള രേഖകൾ ഓഫീസിൽ വാങ്ങി വയ്ക്കില്ല.50 വയസ്സിന് മുകളിലുള്ളവർക്ക് ടിസി നിർബന്ധമല്ല.അഡ്മിഷൻ നടപടികൾ വിജയകരമായി പൂർത്തിയായാൽ റീജിയണൽ ഡയറക്ടർ ഒപ്പിട്ട അഡ്മിറ്റ് കാർഡ് ലഭിക്കും.
4 ബി എ പ്രോഗ്രാമുകളും 2 എം എ പ്രോഗ്രാമുകളുമാണ് രണ്ടാം ഘട്ടത്തിൽ ഉള്ളത്. ബി എ ഇക്കോമിക്സ് , ബി എ ഹിസ്റ്ററി,ബി എ ഫിലോസഫി , ബി എ സോഷ്യോളോജി , എം എ ഹിസ്റ്ററി , എം എ സോഷ്യോളോജി എന്നിവയ്ക്കാണ് ജനുവരി – ഫെബ്രുവരി സെഷനിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.പഠിതാക്കൾക്ക് ഒരു സെമസ്റ്ററിൽ ഇരുപതോളം ക്ലാസുകൾ നേരിട്ട് ലഭിക്കും. ബിരുദ പഠനത്തിന് 6 സെമസ്റ്ററും( 3 വർഷം )ബിരു ദാനന്തര പഠനത്തിന് 4 സെമസ്റ്ററും ( 2 വർഷം )ഉണ്ട്. പ്രവേശനയോഗ്യതയിൽ മിനിമം മാർക്ക് നിബന്ധനയില്ല. സർവകലാശാല ആസ്ഥാനത്തിന് പുറമെ എറണാകുളം, പട്ടാമ്പി കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും അവക്ക് കീഴിൽ 14 ലേണർ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട് .വെബ്സൈറ്റിലുള്ള പ്രോസ്‌പെക്ടസിൽ കോഴ്സുകളുടെ തരം തിരിച്ച ഫീസ് ഘടന അറിയാം.അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യം ലഭിക്കും. പ്രാദേശിക കേന്ദ്രങ്ങളും അവയുടെ കീഴിൽ വരുന്ന ലേണർ സപ്പോർട്ട് സെന്ററുകളുടെയും വിശദ വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. info@sgou.ac.in/ helpdesk@sgou.ac.in എന്ന ഇമെയിൽ വിലാസത്തിൽ വിദ്യാർത്ഥികൾക്ക് സംശയനിവാരണം നടത്താവുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഈ മൊബൈൽ നമ്പറുകളിൽ സേവനം ലഭ്യമാണ്.
9188909901,9188909902. അഡ്മിഷൻ സംബന്ധമായ സാങ്കേതിക സഹായത്തിനു ബന്ധപ്പെടേണ്ട നമ്പർ – 9188909903
.