പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

സ്കൂളുകളിൽ ഭിന്നശേഷി സംവരണവും നിയമന അംഗീകാരവും നൽകുന്നതിന് നടപടികൾ സ്വീകരിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി 

Mar 1, 2023 at 11:23 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനും നിയമന അംഗീകാരം നല്കുന്നതിനുമുള്ള സത്വര നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി വി. ശിവൻകുട്ടി. നിയമസഭയിൽ  പി.ഉബൈദുള്ള എംഎൽഎ  ഉന്നയിച്ച \”അദ്ധ്യാപകരുടെ നിയമനാംഗീകാരം\” സംബന്ധിച്ച  ശ്രദ്ധക്ഷണിക്കൽ നോട്ടീസിനുള്ള  മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയുടെ നിയമസഭയിലെ മറുപടി ഇങ്ങനെ;

കേരള വിദ്യാഭ്യാസ ചട്ടം അദ്ധ്യായം 14 എ- യിലെ വ്യവസ്ഥകൾ പാലിച്ചാണ്  സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ നിയമനം നടത്തിവരുന്നത്. പ്രസ്തുത വ്യവസ്ഥകൾക്ക് ഉപരിയായി സർക്കാർ / കോടതികൾ  കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലും നിയമനം നടത്തുന്നുണ്ട്.  2019-2020 അദ്ധ്യയന വർഷത്തെ തസ്തിക നിർണ്ണയം തന്നെ 2020-2021, 2021-2022 അദ്ധ്യയന വർഷങ്ങളിലും ബാധകമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കൊവിഡ് മഹാമാരി കാരണം സ്കൂളുകൾ റഗുലർ ആയി തുറക്കാത്തതിനാൽ 2020-21 അദ്ധ്യയന വർഷം പുതിയ നിയമനങ്ങൾ നടന്നിരുന്നില്ല.

\"\"

2021-2022 അദ്ധ്യയന വർഷം, 15.07.2021 മുതൽ നിലവിലുള്ള ഒഴിവുകളിൽ നിയമനം നടത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, എയ്ഡഡ് നിയമനങ്ങൾ അംഗീകരിക്കാൻ  നൽകിയ നിർദ്ദേശം, ഭിന്നശേഷി സംവരണം പാലിക്കണം എന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തു. തുടർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന്, 25.06.2022 ൽ  സർക്കാർ  ഉത്തരവ്  പുറപ്പെടുവിച്ചു. ഭിന്നശേഷി സംവരണം സംബന്ധിച്ച ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ  10.08.2022 ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ , 18.11.2018 ലെ സർക്കാർ  ഉത്തരവ്, 25.06.2022 ലെ സർക്കാർ  ഉത്തരവ്, 28.10.2022 ലെ സർക്കാർ കത്ത്, 23.11.2022 ലെ  DGE യുടെ പരിപത്രം എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം സംവരണം പാലിക്കേണ്ടതാണ് എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.  ആയതിന്റെ അടിസ്ഥാനത്തിൽ, 07.02.1996 മുതൽ 18.04.2017 വരെ 3 ശതമാനവും, 19.04.2017 മുതൽ 4 ശതമാനവും സംവരണം പാലിക്കുന്ന ക്രമത്തിൽ റോസ്റ്റർ തയാറാക്കി, അർഹമായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ    നിയമിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്. 

\"\"

18.11.2018 നു ശേഷം സംജാതമായ ഒഴിവുകളിൽ നിയമിതരായ ജീവനക്കാരിൽ, നിലവിൽ അംഗീകരിക്കപ്പെടാതെ തുടരുന്നവരുടെ നിയമനം, കോടതി വിധി അനുസരിച്ച്  ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ നിയമനം അംഗീകരിക്കുന്ന മുറയ്ക്ക് മാത്രമേ അംഗീകരിക്കുവാൻ സാധിക്കുകയുള്ളൂ. 10.08.2022 ലെ ഉത്തരവിനെതിരെ നിരവധി അപ്പീലുകൾ ഫയൽ ചെയ്തിട്ടുള്ളതും ആയതു നിലവിൽ ബഹു ഹൈ കോടതിയുടെ പരിഗണയിലുമാണ്. ഇതു സംബന്ധിച്ച  കോടതി  നിർദേശങ്ങളുടെയും   ബന്ധപ്പെട്ട    മറ്റ് സർക്കാർ ഉത്തരവുകളുടെയും  അടിസ്ഥാനത്തിൽ   ഭിന്ന ശേഷി സംവരണം നടപ്പിലാക്കുന്നതിനും നിയമന അംഗീകാരം നല്കുന്നതിനുമുള്ള സത്വര നടപടികൾ സ്വീകരിച്ചു വരുന്നു.

\"\"

Follow us on

Related News