SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
കൊച്ചി:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന
കാര്യം സർക്കാർ ഗൗരവമായി കാണണമെന്ന് ഹൈക്കോടതി. തന്റെ സംഗീത അധ്യാപക നിയമനം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹെലൻ തിലകം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ
നിർദേശം. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ
പേരിൽ സ്കൂളുകളിൽ സംഗീത
അധ്യാപകരെ നിയമിക്കാതിരിക്കുന്നത് വിവേചനപരമായ നടപടിയാണ്.
കുട്ടികളുടെയോ പീരിയഡുകളുടെയോ
എണ്ണവും അധിക സാമ്പത്തിക ബാധ്യതയും സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കുന്നതിന് തടസമാകരുത്. കുട്ടികളുടെ മാനസിക ആരോഗ്യത്തിനും അവരുടെ സന്തോഷത്തിനും ഏറെ പ്രധാന്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.