SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. അടുത്ത അധ്യയന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് പ്രായം നിർദേശിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചു. ഇതനുസരിച്ച് അടുത്ത അധ്യയന വർഷം മുതൽ കേരളവും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് നിർബന്ധമാക്കും എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരമുള്ള നിർദേശം കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം നിർദേശം കർശനമാറക്കുന്നത്.
കേന്ദ്രീയ വിദ്യാലയങ്ങളും ചില സംസ്ഥാനങ്ങളും ഈ നിർദേശം കഴിഞ്ഞവർഷം നടപ്പാക്കിയിരുന്നു.
പുതിയ അധ്യയനവർഷം മുതൽ
ഇതുനിർബന്ധമാക്കാനാണു തീരുമാനം.
ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ്സാകണമെന്ന കേന്ദ്ര നിർദേശം തള്ളിക്കളയുന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേരളത്തിലെ സാഹചര്യം പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും എന്നാണ് മന്ത്രിയുടെ പരാമർശം ഉണ്ടായത്. ഈ സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് പൂർത്തിയാക്കണമെന്ന് നിർദ്ദേശം കേരളവും പിന്തുടരും.
പ്രീ-പ്രൈമറി അധ്യാപനത്തിന് 2 വർഷത്തെ ഡിപ്ലോമ ഇൻ സ്കൂൾ എജ്യുക്കേഷൻ കോഴ്സ് ആരംഭിക്കണമെന്നും കേന്ദ്രം
നിർദേശിച്ചിട്ടുണ്ട്. കോഴ്സ് എസ്.സി.ഇ.ആർ.ടി. രൂപകൽപന ചെയ്യണം. കോഴ്സ് നടത്തേണ്ടത്
ഡിസ്ട്രിക്ട് ഡയറ്റുകളാണ്.