പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചുഎസ്എസ്എൽസി പരീക്ഷാഫലം: തീയതി പ്രഖ്യാപിച്ചുനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചുസംസ്ഥാനത്തെ ഐടിഐകൾക്ക് നാളെ മുതൽ അവധി: ക്ലാസുകൾ ഓൺലൈനിൽബാച്ചിലർ ഓഫ് ഡിസൈൻ: അപേക്ഷാ തീയതി നീട്ടിബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി: അപേക്ഷാ തീയതി നീട്ടിപോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം: അപേക്ഷ മെയ് 30വരെപിജി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്പിജി ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ്: സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാംതാപനില കൂടുന്നു: പാലക്കാട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളും മദ്രസകളും അടച്ചിടണം

പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ പരീക്ഷ, അപേക്ഷാ തീയതി നീട്ടി, എം.ഫിൽ പ്രബന്ധം: എംജി സർവകലാശാല വാർത്തകൾ

Feb 14, 2023 at 4:58 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

കോട്ടയം:എം.ഫിൽ പ്രബന്ധം നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കാത്ത 2019 അഡ്മിഷൻ മുതലുള്ളവർക്ക് പ്രബന്ധം സമർപ്പിക്കുന്നതിന് ഒരവസരം കൂടി നൽകുന്നു. 5000 രൂപ പിഴയോടു കൂടി മെയ് 31 നകം ഒറ്റത്തവണയായി പ്രബന്ധം സമർപ്പിക്കാമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

അപേക്ഷാ തീയതി നീട്ടി
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2021 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി.
പിഴയില്ലാതെ ഇന്നും(ഫെബ്രുവരി 15) പിഴയോടു കൂടി നാളെയും(ഫെബ്രുവരി16) സൂപ്പർ ഫൈനോടു കൂടി ഫെബ്രുവരി 17 നും അപേക്ഷ നൽകാം.

\"\"

പരീക്ഷകൾക്ക് അപേക്ഷിക്കാം
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിൻറെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എ (2020 അഡ്മിഷൻ) പരീക്ഷകൾ മാർച്ച് ഒന്നിന് തുടങ്ങും. പരീക്ഷാ ഫീസ് (ജനറൽ വിഭാഗത്തിന് 725 രൂപ, പട്ടികജാതി പട്ടി വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 35 രൂപ) അടച്ച് അപേക്ഷ സമർപ്പിക്കാം.
പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 26 നും 1050 രൂപ സൂപ്പർ ഫൈനോടു കൂടി ഫെബ്രുവരി 28 നും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"

ഒന്നാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം, 2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും റീ-അപ്പിയറൻസും, 2019,2018 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷകൾ മാർച്ച് മൂന്നിന് തുടങ്ങും.
പിഴയില്ലാതെ ഫെബ്രുവരി 20 വരെയും പിഴയോടു കൂടി ഫെബ്രുവരി 22 നും സൂപ്പർ ഫൈനോടു കൂടി ഫെബ്രുവരി 23 നും അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക്. സൗണ്ട് എൻജിനീയറിംഗ് (2021 അഡ്മിഷൻ റഗുലർ – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 17 മുതൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

\"\"

Follow us on

Related News